ഇന്ത്യയില്‍ 35,342 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,342 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 38,740 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,04,68,079 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 483 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 4,19,470 ആയി ഉയര്‍ന്നു.

ഇന്നലെ 16,68,561 സാമ്പിളുകളാണ് പരിശോധിച്ചത്. 45,29,39,545 പരിശോധനകള്‍ ഇതുവരെ നടത്തിയതായി ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. 3,12,93,062 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്.

 

Top