രാജ്യത്ത് 41,383 പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 38,652 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് മുക്തരായത്.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 507 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതു വരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍- 3.13 കോടി(3,12,57,720) ഇതുവരെ കോവിഡ് മുക്തരായത്- 3.04 കോടി(3,04,29,339)

നിലവില്‍ 4.09 ലക്ഷം കോവിഡ് രോഗികളാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്താകമാനം മരണപ്പെട്ടത് 4.19ലക്ഷം(4,18,987) പേരാണ്. 41.78 കോടി പേര്‍ക്ക് ഇതുവരെ വാക്സിന്‍ ലഭ്യമായിട്ടുണ്ട്.

 

Top