രാജ്യത്ത് 38,164 പേര്‍ക്ക് കോവിഡ്; 499 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,164 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 499 പേരാണ് കോവിഡ് മൂലം മരിച്ചത്. 38,660 പേര്‍ കോവിഡ് മുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,11,44,229 പേര്‍ക്കാണ്. സജീവ രോഗികളുടെ എണ്ണം 4,21,665 ആണ്. ഇതുവരെ 3,03,08,456 പേര്‍ രോഗമുക്തരായി. ഇന്ത്യയില്‍ കോവിഡ് ബാധിച്ചുള്ള മരണം 4,14,108 ആയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഞായറാഴ്ച 14,63,593 സാമ്പിളുകള്‍ പരിശോധിച്ചു. ജൂലായ് 18 വരെയുള്ള കാലയളവില്‍ ആകെ പരിശോധിച്ചത് 44,54,22,256 സാമ്പിളുകളാണ്. ഇതുവരെ 40,64,81,493 ഡോസ് വാക്സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

Top