രാജ്യത്ത് 37,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനമാണ്. 724 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സീന്‍ അടിയന്തര ഉപയോഗത്തിന് ഈ ആഴ്ച അനുമതി നല്‍കിയേക്കും. സൈഡസ് കാഡില വാക്‌സീന്റെ അപേക്ഷ സജീവ പരിഗണനയിലാണ്. അനുമതി കിട്ടിയാല്‍ അടുത്ത മാസം മുതല്‍ വിതരണം തുടങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

 

Top