രാജ്യത്ത് 43,733 പേര്‍ക്ക് കോവിഡ്; 930 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,733 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 930 കോവിഡ് മരണമാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. രോഗമുക്തി നിരക്ക് 97.18 ശതമാനമായി. 47,240 പേരാണ് രോഗമുക്തരായത്. നിലവില്‍ 4,59,920 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം ഇന്നലെ 35000 ത്തിന് താഴെയെത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും 40,000ന് മുകളിലെത്തിയത്. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ചില ജില്ലകളില്‍ രണ്ടാം തരംഗം തുടരുകയാണ് എന്നാണ് ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയത്.

 

Top