രാജ്യത്ത് 39,796 പേര്‍ക്ക് കൂടി കോവിഡ്; 723 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,796 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേതിലും 7.6 % കുറവ് പ്രതിദിന കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3.06 കോടിയായി.

നിലവില്‍ 4,82,071 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഒറ്റ ദിവസം 723 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 402728 ആയി. ഇന്നലെ മാത്രം 42,352 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,97,00,430 ആയി.

ഇന്നലെ മാത്രം 15,22,504 സാംപിളുകളാണ് പരിശോധിച്ചത്. ഇതോടെ ജൂലൈ നാലു വരെ ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 41,97,77,457 ആയി.

 

Top