രാജ്യത്ത് 48,786 പേര്‍ക്ക് കോവിഡ്; 817 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതര്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48, 786 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 61,588 പേര്‍ രോഗമുക്തരായി. 2.54 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. 5,23,257 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുന്നതിന് മുമ്പ് തന്നെ പരമാവധിപ്പേര്‍ക്ക് വാക്‌സീനേഷന്‍ നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. വാക്‌സീനേഷന്‍ ത്വരിതപ്പെടുത്തണമെന്നും, വാക്‌സീന്‍ വിമുഖത മാറ്റാന്‍ പ്രചാരണം ശക്തമായി നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും കേന്ദ്ര മന്ത്രിമാരുടെ യോഗത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

 

Top