രാജ്യത്ത് 45,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 45951 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 817 പേര്‍ മരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പതിനായിരത്തിന് താഴെയാണ് രോഗികള്‍. അതില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

രോഗികളുടെ എണ്ണത്തിനൊപ്പം മരണ നിരക്കും കുറയുന്നത് വലിയ ആശ്വാസമാകുന്നു. സിറോ സര്‍വ്വേയില്‍ മഹാരാഷ്ട്രയിലെ 80 ശതമാനം ജനങ്ങളിലും കൊവിഡ് വന്നുപോയവരില്‍ കണ്ടെത്തുന്ന ആന്റിബോഡി കണ്ടെത്തി.

Top