രാജ്യത്ത് 50,848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,358 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 96.56 ശതമാനമാണ് രോഗമുക്തി നിരക്ക്.

രാജ്യത്ത് ഇതുവരെ 2,99,77,861 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 2,89,26,038 പേരാണ്. ആകെ കൊവിഡ് മരണം 3,89,302 ആണ്. നിലവില്‍ 6,62,521 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

 

Top