കോവിഡ് കുറയുന്നു; രാജ്യത്ത് 62,224 കേസുകള്‍ കൂടി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റജിസ്റ്റര്‍ ചെയ്തത് 62,224 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 2.96 കോടിയായി. പുതുതായി റജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം രണ്ടായിരത്തിനു മുകളില്‍ തുടരുകയാണ്.

ഇന്നലെ മാത്രം 2542 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 3.79 ലക്ഷം പേര്‍ കോവിഡ് ബാധിച്ചു മരിച്ചിച്ചുണ്ട്. അതേസമയം, 24 മണിക്കൂറിനിടെ 1.07 ലക്ഷം പേര്‍ രോഗമുക്തി നേടി. ആകെ രോഗബാധിതരില്‍ 2.83 കോടി ആളുകള്‍ രോഗമുക്തരായിട്ടുണ്ട്.

നിലവില്‍ 8.65 ലക്ഷം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്ത് 26.19 കോടി പേര്‍ ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ട്. 28 ലക്ഷം പേരാണ് ഇന്നലെ വാക്‌സീന്‍ സ്വീകരിച്ചത്.

 

Top