രാജ്യത്ത് 60,471 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു; 2726 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 60471 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2726 പേര്‍ രോഗം ബാധിച്ച് മരിച്ചു. 75 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തില്‍ താഴെയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 66 ദിവസത്തെ കുറഞ്ഞ കണക്കാണിത്.

60 ശതമാനത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇപ്പോഴും കൊവിഡ് നിരക്ക് കൂടുതലുള്ളത്.

രാജ്യത്ത് 3.45 ശതമാനമാണ് ടിപിആര്‍ നിരക്ക്. 8ാം ദിവസമാണ് അഞ്ച് ശതമാനത്തില്‍ താഴെ ടിപിആര്‍ റേറ്റ് നിലനില്‍ക്കുന്നത്.

Top