കോവിഡ് കേസുകള്‍ കുറയുന്നു; രാജ്യത്ത് 70,421 പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3921 മരണവും സ്ഥിരീകരിച്ചു.

1,19,501 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,95,10,410 ആയി. ആകെ മരണം 3,74,305 ആയി. 2,81,62,947 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

രാജ്യത്ത് ഇതുവരെ 25,48,49,301 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

Top