രാജ്യത്ത് 94,052 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6148 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,51,367 പേര്‍ രോഗമുക്തി നേടി.

സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണക്കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 6148 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബിഹാറില്‍ മരണനിരക്കില്‍ മാറ്റം വന്നതാണ് പ്രതിദിന കണക്കിലെ വന്‍ വര്‍ധനവിന് കാരണം. ബിഹാറില്‍ നേരത്തെ കണക്കില്‍പ്പെടാത്ത 3971 മരണങ്ങളാണ് കഴിഞ്ഞ ദിവസം പുതിയതായി രേഖപ്പെടുത്തിയത്.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകള്‍ 2,91,83,121 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,76,55,493 ആയി. നിലവില്‍ 11,67,952 പേരാണ് ചികിത്സയിലുള്ളത്. 23,90,58,360 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കി.

 

Top