കോവിഡ് കുറയുന്നു; രാജ്യത്ത് 1,14,460 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,14,460 പുതിയ കോവിഡ് കേസുകളാണ്. രണ്ട് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2677 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

1,89,232 പേര്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. 14,77,799 സജീവ കേസുകളാണ് നിലവിലുളളത്. രാജ്യത്ത് ഇതുവരെ 2,88,09,339 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇതില്‍ 2,69,84,781 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 3,46,759 പേര്‍ മരിച്ചു. രാജ്യത്ത് ഇതിനകം വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 23,13,22,417 ആയി ഉയര്‍ന്നു

 

Top