കോവിഡ് കുറയുന്നു; രാജ്യത്ത് 1,20,529 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,20,529 പുതിയ കോവിഡ് കേസുകള്‍. 58 ദിവസത്തിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ കോവിഡ് കേസാണിത്.

3,380 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. 1,97,894 പേര്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. 15,55,248 സജീവ കേസുകളാണ് നിലവിലുളളത്.

രാജ്യത്ത് ഇതുവരെ 2,86,94,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇതില്‍ 2,67,95,549 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 3,44,082 പേര്‍ മരിച്ചു. രാജ്യത്ത് ഇതിനകം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 22,78,60,317 ആയി ഉയര്‍ന്നു.

 

Top