ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കുറയുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2713 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തുടനീളം 2,85,74,350 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,65,97,655 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,07,071 പേര് രോഗമുക്തി നേടി.
വിവിധ സംസ്ഥാനങ്ങളിലായി 16,35,993 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 3,40,702 പേരുടെ ജീവന് ഇതുവരെ കോവിഡ് കവര്‍ന്നു.