ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,11,298 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,847 പേര് കോവിഡ് മൂലം മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷമാണ് മരണസംഖ്യ നാലായിരത്തില്‍ താഴേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളില്‍ 2,83,135 പേര് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 2,73,69,093 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,46,33,951 പേര് രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,15,235 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 24,19,907 സജീവ രോഗികളുണ്ട്.
രാജ്യത്ത് ഇതുവരെ 20,26,95,874 ഡോസ് വാക്സിന് നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.