ഇന്ത്യയില്‍ 2,08,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4,157 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,08,921 പേര്‍ക്ക്. 4,157 പേര്‍ കോവിഡ് മൂലം മരിച്ചു. 2,95,955 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 2,71,57,795 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,43,50,816 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,11,388 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 24,95,591 സജീവ രോഗികളുണ്ട്.

രാജ്യത്ത് ഇതുവരെ 20,06,62,456 വാക്സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Top