കോവിഡ് കേസുകള്‍ കുറയുന്നു; രാജ്യത്ത് 2,22,315 പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,22,315 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4,454 പേര്‍ കോവിഡ് മൂലം മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം മൂന്ന് ലക്ഷം പിന്നിട്ടു.

3,02,544 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,67,52,447 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,37,28,011 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,03,720 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 27,20,716 സജീവ രോഗികളുണ്ട്.

രാജ്യത്ത് ഇതുവരെ 19,60,51,962 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Top