രാജ്യത്ത് 3,62,727 പേര്‍ക്ക് കോവിഡ്; 4120 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 3,62,727 പേര്‍ക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.37 കോടി കടന്നു. 24 മണിക്കൂറിനിടെ 4120 പേര്‍ കോവിഡ് ബാധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആകെ രോഗബാധിതരില്‍ 1.97 കോടിയിലേറേ പേര്‍ ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,52,181 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 37,10,525 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 2,58,317 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു.

രാജ്യത്തുടനീളം 17,72,14,256 പേര്‍ക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി. 30,94,48,585 പേരുടെ സാമ്പിള്‍ ഇതുവരെ പരിശോധിച്ചു. ഇതില്‍ 18,64,594 സാമ്പിളുകളും ബുധനാഴ്ച മാത്രം പരിശോധിച്ചതാണെന്നും ഐസിഎംആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Top