രാജ്യത്ത് 4,12,262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3980 പേര്‍ കൊവിഡ് ബാധമൂലം മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 2,30,168 ആയി.

35,66,398 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 1.09 ശതമാനമാണ് മരണ നിരക്ക്. ഇപ്പോള്‍ രാജ്യത്ത് രോഗബാധ രൂക്ഷമായ ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടും.

കൊറോണ വൈറസിന് സംഭവിച്ച ഇരട്ട ജനിതകമാറ്റമാണ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. ബി. 1. 617 എന്ന വൈറസ് വകഭേദമാണ് രോഗവ്യാപനം അതിതീവ്രമാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 

Top