രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷം കടന്ന് കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,32,730 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,263,695 ആയി ഉയര്‍ന്നു.

ഇതില്‍ 1,36,48,159 പേര്‍ക്ക് രോഗമുക്തരായി. 24,28,616 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 2,263 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 186,920 ആയി ഉയര്‍ന്നു.

അതേസമയം, രാജ്യത്ത് ഓക്ജിന്‍ ക്ഷാമം ഇപ്പോഴും അതിരൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയിലെ പല ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top