രാജ്യത്ത് 3 ലക്ഷം പിന്നിട്ട് കോവിഡ് രോഗികള്‍; 2104 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.14 ലക്ഷം പേര്‍ക്കാണു രോഗം ബാധിച്ചത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. യുഎസില്‍ മാത്രമാണു മുന്‍പ് മൂന്നു ലക്ഷത്തിലേറെ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2,104 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, 1,78,841 പേര്‍ ഇന്നലെ രോഗമുക്തി നേടിയിട്ടുണ്ട്. 1,59,30,965 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. 1,34,54,880 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 22,91,428 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 1,84,657ഉം ആണ്. നിലവില്‍ 13,23,30,644 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.

 

Top