രാജ്യത്ത് 40,953 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 188 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേര്‍ക്ക് കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 23,653 പേര്‍ക്ക് രോഗം ഭേദപ്പെടുകയും 188 പേര്‍ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്നത്തേത്.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,15,55,284 ആയി. 1,59,558 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 1,11,07,332 പേര്‍ക്ക് ഇതുവരെ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 2,88,394 രോഗികളാണ് ചികിത്സയിലുള്ളത്.

പുതിയതായി റിപ്പോര്‍ട്ട ചെയ്ത കോവിഡ് രോഗികളുടെ 80.63 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത് ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ്.

 

Top