കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; രാജ്യത്ത് 26,291 പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,291 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 118 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,13,85,339 ആയി ഉയര്‍ന്നു. ഇതില്‍ 1,10,07,352 രോഗികളും ഇതിനോടകം രോഗമുക്തമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,455 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 2,19,262 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,58,725 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു.

മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം അതിരൂക്ഷം. ഞായറാഴ്ച 16,620 പേര്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 23,14,413 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 1,26,231 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

 

Top