രാജ്യത്ത് 17,921 പുതിയ കോവിഡ് കേസുകള്‍ കൂടി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 17,921 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,62,707 ആയി ഉയര്‍ന്നു. 20,652 പേര്‍ രോഗമുക്തി നേടി. 113 പേര്‍ മരിച്ചു.

രാജ്യത്ത് 1,84,598 സജീവ കേസുകളാണ് നിലവിലുളളത്. ഇതുവരെ 1,58,063 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

 

Top