രാജ്യത്ത് 17,407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1,11,56,923 ആയി ഉയര്‍ന്നു.

അതേസമയം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,031 പേര്‍ കൂടി രോഗമുക്തരായി. 1,08,26,075 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 1,73,413 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,57,435 ആയി ഉയര്‍ന്നു. രാജ്യത്ത് 1,66,16,048 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

 

Top