രാജ്യത്ത് 15,510 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 106 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 106 മരണങ്ങളും സ്ഥിരീകരിച്ചു. 11,288 പേര്‍ രോഗമുക്തരായി.

രാജ്യത്ത് 1,10,96,731 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 1,07,86,457 പേര്‍ രോഗമുക്തരായി. 1,68,627 ആളുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,57,157 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു.

1,43,01,266 ആളുകളാണ് രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യത്ത് ഇന്നു മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചു.

 

Top