രാജ്യത്ത് 11,666 കോവിഡ് കേസുകള്‍ കൂടി; 123 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,666 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,01,193 ആയി. ദിനം പ്രതിയുള്ള രോഗികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

14,301 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,03,73,606 ആയി. 123 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,53,847ആയി. കോവിഡ് മൂലമുള്ള മരണസംഖ്യയിലും കുറവ് വന്നിട്ടുണ്ട്. രാജ്യത്ത് ഇതു വരെ 23,55,979 പേരാണ് കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചത്.

 

Top