രാജ്യത്ത് 12,689 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പുതിയതായി 137 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 1,53,724 ആയി.

ഇതുവരെ 1,06,89,527 പേരാണ് രാജ്യത്താകെ കോവിഡ് പോസിറ്റീവ് ആയത്. നിലവില്‍ 1,76,498 പേര്‍ രോഗം ബാധിച്ച് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയിലാണ്. 24 മണിക്കൂറില്‍ 13,320 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 1,03,59,305 ആയി.

രാജ്യത്ത് ഇതുവരെ 20,29,480 പേരാണ് രോഗപ്രതിരോധ വാക്‌സീന്‍ സ്വീകരിച്ചത്. ഇതുവരെ 19,36,13,120 സാമ്പിളുകള്‍ പരിശോധിച്ചത്. തിങ്കളാഴ്ച മാത്രം 5,50,426 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.

 

Top