രാജ്യത്ത് 13,203 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,203 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പുതുതായി 131 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 1,53,470 ആയി.

ഇതുവരെ 1,06,67,736 പേര്‍ക്കാണ് രാജ്യത്താകെ കോവിഡ് പോസിറ്റീവ് ആയത്. നിലവില്‍ 1,84,182 പേര്‍ രോഗം ബാധിച്ച് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയിലാണ്. 24 മണിക്കൂറില്‍ 13,298 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 1,03,30,084 ആയി.

രാജ്യത്ത് ഇതുവരെ 16,15,504 പേരാണ് രോഗപ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. ഇതുവരെ 19,23,37,117 സാമ്പിളുകള്‍ പരിശോധിച്ചത്. ഞായറാഴ്ച മാത്രം 5,70,246 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.

 

Top