രാജ്യത്ത് 10,064 പേര്‍ക്ക് കൂടി കോവിഡ്; 137 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,064 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,81,837 ആയി ഉയര്‍ന്നു.

17,411 പേര്‍ക്കാണ് ഒറ്റ ദിവസം കോവിഡ് ഭേദമായത്. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,02,28,753 ആയി. 137 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,52,556 ആയി.

അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ച മുതലാണ് രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്.

Top