രാജ്യത്ത് 16,946 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 198 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,946 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,12,093 ആയി. നിലവില്‍ രാജ്യത്തെ സജീവരോഗികളുടെ എണ്ണം 2,13,603 ആണ്.

കോവിഡ് മരണങ്ങളും ക്രമാനുഗതമായി കുറയുകയാണ്.24 മണിക്കൂറിനിടെ 198 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,51,727 ആയി. 17,652 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവര്‍ 1,01,46,763 ആയി.

Top