രാജ്യത്ത് 18,139 കോവിഡ് കേസുകള്‍ കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,139 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 20,539 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 234 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. ഇതുവരെ 1,04,13,417 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 2,25.449 പേര്‍ ചികിത്സയില്‍ തുടരുകയാണ്.

1,00,37,398 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,50,570 പേര്‍ മരണത്തിന് കീഴടങ്ങി.

Top