രാജ്യത്ത് 23,068 കോവിഡ് കേസുകള്‍ കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 23,068 പുതിയ കോവിഡ് 19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 1,01,46,486 ആയി ഉയര്‍ന്നു.

വെള്ളിയാഴ്ച 336 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതുവരെ 1,47,092 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 2,81,919 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 24,661 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 97,17,834 പേര്‍ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്.

Top