രാജ്യത്ത് 24 മണിക്കൂറിനിടെ 24,337 പേര്‍ക്ക് കോവിഡ്; 333 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,337 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,00,55,560 ആയി. നിലവില്‍ ഇന്ത്യയില്‍ 3,03,639 സജീവ കേസുകളാണുള്ളത്. 96,06,111 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,709 പേരാണ് രോഗമുക്തി നേടിയത്.

333 പേരുടെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 1,45,810 ആയി. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 7.6 കോടി കടന്നു. 76,088,034 പേര്‍ക്കാണ് ലോകത്താകമാനം കോവിഡ് ബാധിച്ചത്. 16,49,990 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.

Top