രാജ്യത്ത് ഒരു കോടി പിന്നിട്ട് കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,152 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 10,004,599 ആയി. നിലവില്‍ 3,08,751 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,45,136 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 347 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

95,50,712 പേര്‍ ഇതുവരെ രോഗമുക്തി നേടി. ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ കണക്കില്‍ കേരളമാണ് ഇപ്പോള്‍ രാജ്യത്ത് ഒന്നാമത്.

Top