സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. അതില്‍ 6364 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

ഉറവിടമറിയാത്ത 672 കേസുകളുണ്ട്. 130 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 22 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളത്തിലാണ് ഇക്കാര്യം അറിയിച്ചു.

3420 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 52755 സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. സെപ്റ്റംബറിലെ വ്യാപനം അതീവ ഗുരുതരമാണെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്തതും തിരിച്ചടിയായി.

സംസ്ഥാനത്ത് നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്നും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി.

Top