സംസ്ഥാനത്ത് ഇന്ന് 3376 പേർക്ക് കൊവിഡ്, 11 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ബാധിതർ എറണാകുളത്ത്(838 പേർക്ക്) ആണ്. 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തും 3 പേർ വീതം മരിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും രണ്ട് മരണവും കൊല്ലത്ത് ഒരു മരണവും സ്ഥിരീകരിച്ചു. ഇന്നലെ 7 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.

ഇന്ന് റിപ്പോർട്ട് ചെയ്ത 3,376 കൊവിഡ് കേസുകളിൽ കൂടുതൽ എറണാകുളത്താണ്. 838 കേസുകൾ എറണാകുളത്തും 717 കേസുകൾ തിരുവനന്തപുരത്തും 399 കേസുകൾ കോട്ടയത്തും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ഒരു എലിപ്പനി മരണവും സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Top