രാജ്യത്ത് 16,156 പുതിയ കോവിഡ് കേസുകള്‍; മരണം 733

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,156 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 733 മരണങ്ങളും സ്ഥിരീകരിച്ചു. 1,60,989 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.20 ശതമാനമാണ്.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,42,31,809 ആയി. ആകെ മരണം 4,56,386. ഇന്നലെ 12,90,900 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് അറിയിച്ചു. ഒക്ടോബര്‍ 27 വരെ 60,44,98,405 സാംപിളുകളാണ് പരിശോധിച്ചത്.

 

 

Top