യുഎഇയില്‍ 564 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ പുതിയതായി 564 പേര്‍ക്ക് മാത്രമാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 650 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,31,307 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,22,723 പേര്‍ രോഗമുക്തരാവുകയും 2,069 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,515 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Top