സൗദിയില്‍ ഇന്ന് 1024 പുതിയ കൊവിഡ് കേസുകള്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1024 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 298 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 558,106 ആയി. ആകെ രോഗമുക്തി കേസുകള്‍ 542,413 ആണ്. ആകെ മരണസംഖ്യ 8,879 ആയി.

ഇന്ന് രാജ്യത്ത് ആകെ 33,396,224 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,814 ആയി ഉയര്‍ന്നു. ഇതില്‍ 69 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 51,167,007 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,033,151 എണ്ണം ആദ്യ ഡോസ് ആണ്. 23,205,435 എണ്ണം സെക്കന്‍ഡ് ഡോസും. 1,918,977 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 2,928,421 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി.

രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 337, ജിദ്ദ 231, 153, മക്ക 153, ഹുഫൂഫ് 47, ദമ്മാം 44, മദീന 38, മുബറസ് 16, ഖോബാര്‍ 12, ഖര്‍ജ് 11, ബുറൈദ 10, ദഹ്‌റാന്‍ 9, അബഹ 7, ഉനൈസ 7, യാംബു 5, ഖുലൈസ് 4, തുവാല്‍ 4, ഖമീസ് മുഷൈത്ത് 4, ജീസാന്‍ 4, ദവാദ്മി 4, ഹുത്ത ബനീ തമീം 4, ഹായില്‍ 3, തായിഫ് 3, അബൂ അരീഷ് 3, അല്‍റസ് 3, ജുബൈല്‍ 3, ഖത്വീഫ് 3, ബേയ്ഷ് 3, ലൈത് 3, ദറഇയ 3, മറ്റ് 7 ഇടങ്ങളില്‍ രണ്ടും 32 സ്ഥലങ്ങളില്‍ ഓരോന്നും വീതം രോഗികള്‍.

Top