കോവിഡ് കേസുകള്‍ ഉയരുന്നു: ഖത്തറില്‍ സ്‌കൂള്‍ വിദ്യാഭ്യാസം വീണ്ടും ഓണ്‍ലൈനിലേക്ക്

കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ കിന്‍ഡര്‍ഗര്‍ട്ടന്‍ വിദ്യാഭ്യാസം ഞായറാഴ്ച മുതല്‍ വീണ്ടും ഓണ്‍ലൈനിലേക്ക്. താല്‍കാലികമായി ഒരാഴ്ചത്തേക്കാണ് പൊതുസ്വകാര്യമേഖലകളിലെ സ്‌കൂളുകളുടെയും കിന്‍ഡര്‍ഗര്‍ട്ടനുകളുടെയും പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക് മാറ്റുന്നതെന്ന് വിദ്യഭ്യാസഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യ കണക്കിലെടുത്താണ് തീരുമാനം. ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറുന്നതിനാല്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചു.

അതേസമയം, ജീവനക്കാരും, അധ്യാപകരും സ്‌കൂളുകളില്‍ എത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. രാജ്യത്തെ കോവിഡ് കേസുകളുടെ വര്‍ധനവിന്റെ പശ്ചത്തലത്തില്‍ സുരക്ഷിതവും ആരോഗ്യകരവുമായി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് കുട്ടികളെ സ്‌കൂളുകളില്‍ വരുന്നതില്‍ നിന്നും ഒഴിവാക്കി ക്ലാസുകളും പഠനവും ഓണ്‍ലൈനിലേക്ക് മാറ്റുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ചനടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച അടിയന്തര തീരുമാനമെടുത്തത്. വരുന്ന ഒരാഴ്ചയിലെ കോവിഡ് തോത് വിലയിരുത്തിയാവും ഭാവി തീരുമാനങ്ങള്‍. സ്‌കൂള്‍ ജീവനക്കാര്‍ക്കും, 12ന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നടപടി ക്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സജീവമാക്കിയിരുന്നു.

Top