തുടർച്ചയായ മൂന്നാം ദിവസവും 2000ന് മുകളിൽ; സംസ്ഥാനത്ത് ഇന്ന് 2415 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിന് മുകളിൽ കോവിഡ് രോഗികൾ. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിൽ രേഖപ്പെടുത്തുന്നത്.

24 മണിക്കൂറിനിടെ 2415 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചുപേർ കോവിഡ് ബാധിച്ച് മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം രോഗികൾ. ഇന്ന് 796 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 368, കോട്ടയം 260, കോഴിക്കോട് 213 എന്നിങ്ങനെയാണ് കോവിഡ് കേസുകൾ കൂടുതലുള്ള മറ്റു ജില്ലകൾ.

Top