രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു, പുതിയ കോവിഡ് കേസുകള്‍ അരലക്ഷത്തില്‍ താഴെ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,877 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 40 ദിവസത്തിനുള്ളില്‍ ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ അമ്ബതിനായിരത്തില്‍ താഴെയെത്തുന്നത്. കൊവിഡ് മരണനിരക്കിലും ആശ്വാസമാണ്.

684 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 5,08,665 ആയി. കഴിഞ്ഞ ദിവസം 1,17,591 പേര്‍ രോ ഗമുക്തരായി. 4,15,85,711 പേരാണ് ആകെ രോ ഗമുക്തി നേടിയത്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 42,631,421 ആയി. നിലവില്‍ 5,37,045 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

രോഗമുക്തി നിരക്ക് 97.55 ശതമാനം. പ്രതിദിന കൊവിഡ് കേസുകളില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 15,184 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.

Top