രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 2,58,089 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതോടൊപ്പം തന്നെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 8,209 ആയി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 19.65% ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,13,444 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവില്‍ 16,56,341 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,51,740 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,52,37,461 ആയി. രോഗമുക്തി നേടിയവരുടെ നിരക്ക് 94.27% ആണ്. ഇതുവരെ 157.20 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് നല്‍കിയത്.

Top