രാജ്യത്ത് 2.71 ലക്ഷം പുതിയ കൊവിഡ് കേസുകള്‍, ടിപിആര്‍ 16.28

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,71,202 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 314 മരണങ്ങളും സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവ്. 16.66 ല്‍ നിന്ന് 16.28 ആയി പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു.

ഇന്ത്യയില്‍ ഇതുവരെ 7,743 പേരിലാണ് ഒമിക്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,38,331 രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,50,85,721 ആയി ഉയര്‍ന്നു. നിലവില്‍ 15,50,377 സജീവ കേസുകളാണ് ഇന്ത്യയിലുള്ളത്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.69 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,65,404 കൊവിഡ് പരിശോധനകളാണ് നടന്നത്.

അതേസമയം കൊവിഡ് വാക്‌സിന്‍ വിതരണം 156.76 കോടി പിന്നിട്ടു. കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം ഉള്‍പ്പെടെ വളരെ വേഗത്തില്‍ മുന്നോട്ട് പോകുകയാണ്.

Top