കോവിഡ് വ്യാപനം ; തൃശ്ശൂര്‍ വടക്കാഞ്ചേരി ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണാക്കി മാറ്റി

തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണാക്കി. നഗരസഭയിലെ 12,15,16,18,31,33,38,39,40 ഡിവിഷനുകളില്‍ ഇന്ന് രാത്രി മുതല്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തുക. ഇവിടെ വാഹന സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം.

അടിയന്തിര സാഹചര്യത്തില്‍ പൊലീസില്‍ നിന്ന് അനുവാദം വാങ്ങണം. വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് പേരെ വച്ചു പ്രവര്‍ത്തിക്കാം. ബാങ്ക്, സ്വകാര്യ സ്ഥാപനകള്‍ എന്നിവ പ്രവര്‍ത്തിക്കരുത്. മൂന്നു പേരില്‍ കൂടുതല്‍ കൂട്ടം ചേരാനും പാടില്ല.

Top