രണ്ട് എംഎല്‍എമാര്‍ക്ക് കോവിഡ്; പഞ്ചാബ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

ഹരിയാന: നിയമസഭയിലെ രണ്ട് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. അദ്ദേഹത്തെ സന്ദര്‍ശിച്ച രണ്ട് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങളും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും അനുസരിച്ച് ഈ തീരുമാനം.

ഈ ആഴ്ച പഞ്ചാബിലെ 29 എംഎല്‍എമാര്‍ക്കും മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച എംഎല്‍എമാരുമായി അടുത്തിടപഴകിയ മറ്റുള്ളവര്‍ ഇന്നത്തെ ഏകദിന അസംബ്ലി സെഷനില്‍ പങ്കെടുക്കരുതെന്നും അമരീന്ദര്‍ സിംഗ് അഭ്യര്‍ത്ഥിച്ചു. നിയമസഭാ നടപടികള്‍ സുഗമമായി നടക്കുന്നതിന് വേണ്ട മുന്‍കരുതല്‍ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ഹോസ്റ്റലില്‍ പെട്ടെന്നുള്ള കൊവിഡ് പരിശോധനകള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനും അദ്ദേഹം നിര്‍ദേശിച്ചു.

Top