മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയിരിക്കുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഉടന്‍ രോഗമുക്തനായി തിരിച്ചുവരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അദ്ദേഹം മഴക്കെടുതി നേരിട്ട പുണെ സോലാപുര്‍ മേഖലകളില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സന്ദര്‍ശനം നടത്തിയിരുന്നു. പിന്നാലെ പനിയും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടു. ഉടന്‍ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ വീണ്ടും നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Top